വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

By Web TeamFirst Published Jun 24, 2019, 10:50 PM IST
Highlights

ഇന്ന് ജയശങ്കർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സ്ഥാനാർത്തിത്വം പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, സ്മൃതി ഇറാനിയും ലോക്സഭാ അംഗങ്ങളായതിനെ തുടർന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ദില്ലി: ഗുജറാത്തിൽ ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്ക‌ർ മത്സരിക്കും. ബിജെപി നേതാവ് ജെ എം താക്കൂറാണ് മറ്റൊരു സ്ഥാനാർത്ഥി. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, സ്മൃതി ഇറാനിയും ലോക്സഭാ അംഗങ്ങളായതിനെ തുടർന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് ജയശങ്കർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സ്ഥാനാർത്തിത്വം പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയാണ് ജയശങ്കറിന് അംഗത്വം നൽകിയത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് ഡോ എസ് ജയശങ്കർ. മോദി സർക്കാരിന്‍റെ വിദേശകാര്യനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക കണ്ണിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചൈനീസ്, യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

click me!