കൊവിഡ് 19  ഭീഷണി നേരിടാന്‍ സാര്‍ക്ക് യോഗം ഇന്ന്; പ്രധാനമന്ത്രി മോദി പങ്കെടുക്കും

By Web TeamFirst Published Mar 15, 2020, 12:56 AM IST
Highlights

പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അംഗീകരിച്ച പാകിസ്ഥാൻ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്

ദില്ലി: കൊവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ സാർക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്നു ചേരും. വിഡിയോ കോൺഫറൻസിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യോഗത്തിൽ പങ്കെടുക്കും.

യോഗത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അംഗീകരിച്ച പാകിസ്ഥാൻ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്. ഏതൊക്കെ രാഷ്ട്രതലവൻമാർ യോഗത്തിൽ പങ്കെടുക്കും എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാൻ ധാരണയാകും. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ ഉൾപ്പടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു.

കൊവിഡ് പ്രതിരോധം: മോദിയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്ത് പാകിസ്ഥാന്‍; സാര്‍ക് യോഗത്തില്‍ പങ്കെടുക്കും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!