രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട, ആ തീരുമാനം കോൺഗ്രസ് എടുക്കും: സച്ചിൻ പൈലറ്റ്

Published : Mar 01, 2024, 11:38 AM IST
രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട, ആ തീരുമാനം കോൺഗ്രസ് എടുക്കും: സച്ചിൻ പൈലറ്റ്

Synopsis

'രാജസ്ഥാനിൽ കുറേ സിറ്റിംഗ് എംഎൽഎമാരെ മാറ്റി യുവാക്കളെ പരീക്ഷിച്ചിരുന്നെങ്കിൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു'

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്ന് സച്ചിൻ പൈലറ്റ്. മറ്റ് രാഷ്ട്രീയ പാർട്ടികൾ മണ്ഡലത്തിന്റ കാര്യത്തിൽ  അഭിപ്രായം പറയേണ്ടതില്ല. എല്ലാ കാലത്തും രാഹുൽ ഗാന്ധി ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നയാളാണ്. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയം. ഇന്ത്യ മുന്നണി തെരഞ്ഞെടുരപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യം തകരുന്നു എന്നത് വ്യാജ പ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡസൻ പാർട്ടികളുള്ള മുന്നണിയാണ് ഇന്ത്യ മുന്നണി. അതിൽ ചിലർ പുറത്ത് പോയതിന് കാരണം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയാണ്. ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കും. നേതാക്കൾ പാർട്ടി വിടുന്നത് അവരവരുടെ താത്പര്യമാണ്. എന്നാൽ ജനം ഇതിനെല്ലാം മറുപടി കൊടുക്കും. രാജസ്ഥാനിൽ കുറേ സിറ്റിംഗ് എംഎൽഎമാരെ മാറ്റി യുവാക്കളെ പരീക്ഷിച്ചിരുന്നെങ്കിൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ