
ദില്ലി: ഈ ദീപാവലിക്ക് നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നവരാണോ? എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഒരു സുപ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. തിരക്കേറിയ ഈ ആഘോഷ വേളയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഒരു പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുകയും, തിരക്കേറിയ സീസൺ ഒരു ദുരന്തത്തിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ ദീപാവലിക്ക് ട്രെയിനുകളിൽ വലിയ തിരക്കുണ്ടാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. പുതുതായി റെയിൽവേ പുറത്തിറക്കിയ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് യാത്ര സുഗമവും ആശങ്കയില്ലാത്തതുമാക്കാൻ ഏറെ സഹായിക്കും. ഔദ്യോഗിക നിർദ്ദേശമനുസരിച്ച്, യാത്രക്കാർ ട്രെയിനുകളിൽ താഴെ പറയുന്ന ആറ് സാധനങ്ങൾ കൊണ്ടുപോകുന്നത് ഉറപ്പായും ഒഴിവാക്കണം.
ഒരു ചെറിയ തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകുമെന്നിരിക്കെ തീ പിടിക്കാനും എളുപ്പത്തിൽ കത്താനും സാധ്യതയുള്ള വസ്തുക്കളാണ് റെയിൽവേ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപാവലി, ഛത് പൂജ തുടങ്ങിയ ഉത്സവങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്. സ്റ്റേഷനുകൾ യാത്രക്കാരെക്കൊണ്ട് നിറയുകയും പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാരും ലഗേജുകളും തിങ്ങിക്കൂടുകയും ഓരോ കമ്പാർട്ടുമെന്റിലും പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെടുകയും ചെയ്തേക്കാം. ഈ സമയമുണ്ടാകുന്ന ഏതൊരു ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേയ്ക്ക് നയിച്ചേക്കാമെന്ന വസ്തുത മനസിലാക്കിയാണ് റെയിൽവേ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരക്കുന്നത്.