'ബാലാകോട്ട്' സൂത്രധാരന്‍ സാമന്ത് ഗോയല്‍ 'റോ'യുടെ തലപ്പത്തേക്ക്

By Web TeamFirst Published Jun 26, 2019, 12:50 PM IST
Highlights

2019 ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍.
 

ദില്ലി: ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സി  റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍.

1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സാമന്ത് ഗോയല്‍.  അരവിന്ദ കുമാര്‍ 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരവിന്ദ കുമാര്‍.

റോയില്‍ ഉദ്യോഗസ്ഥനായ സാമന്ത് ഗോയല്‍ 2016ലെ പാകിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1990കളില്‍ ഖലിസ്ഥാന്‍ വാദം തീവ്രമായിരുന്നപ്പോള്‍ പഞ്ചാബില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. പാകിസ്ഥാനെക്കുറിച്ച് ഏറെ അവഗാഹമുള്ള വ്യക്തിയുമാണ്. 

ഇന്‍റലിജന്‍സ് ബ്യൂറോയില്‍ കശ്മീരിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍  ഡയറക്ടറായിരുന്നു അരവിന്ദ കുമാര്‍. 

click me!