അഭ്യൂഹങ്ങള്‍ക്ക് വിരാമം; സപ്ന ചൗധരി ബിജെപിയിലേക്ക്

By Web TeamFirst Published Jul 7, 2019, 3:16 PM IST
Highlights

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിന് സാക്ഷികളായിരുന്നു.

ദില്ലി: ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ദില്ലി യൂണിറ്റ് പ്രസിഡന്‍റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിന് സാക്ഷികളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സപ്നയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ പ്രിയങ്ക ഗാന്ധിയോടൊപ്പമുള്ള സപ്ന ചൗധരിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സപ്ന കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ ഇതിന് പിന്നാലെ അവര്‍ ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തിരുന്നു. സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്ക്കിടയിലുള്ള സ്വീകാര്യത തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാമെന്ന്  കോണ്‍ഗ്രസും ബിജെപിയും കണക്കുകൂട്ടിയെങ്കിലും പ്രചാരണ സമയത്ത് അവര്‍ ആര്‍ക്കാണ് പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. 
 

click me!