ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published May 27, 2019, 7:18 AM IST
Highlights

അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കിൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം. രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗം എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസും അയച്ചിട്ടുണ്ട്.

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്ക മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇന്ന് സിബിഐ സംഘം ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊൽക്കത്ത സിബഐ ഓഫീസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് സിബിഐ സംഘം ഇന്നലെ രാത്രി രാജീവ് കുമാറിന്‍റെ വസതിയിലെത്തി സമൻസ് നൽകിയിരുന്നു. 

രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗം എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസും അയച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കിൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം.

ഇതേസമയം തെരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലം മാറ്റിയിരുന്ന അനുജ് ശർമ്മ ഐപിഎസിനെ വീണ്ടും സംസ്ഥാന സർക്കാർ കൊൽക്കത്ത കമ്മീഷണറായി നിയമിച്ചു.

click me!