
ദില്ലി: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ മെട്രോ ട്രെയിനിന്റെ വതിലിൽ സാരി കുടുങ്ങിയതിനെ തുടർന്ന് പ്ലാറ്റ് ഫോമിൽ തെറിച്ചുവീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മോത്തിനഗർ മെട്രോ സ്‌റ്റേഷനില്‍വെച്ചാണ് അപകടമുണ്ടായത്. ഇന്ദ്രലോക് സ്വദേശിനിയായ ഗീതയ്ക്കാണ് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റത്.
ബ്ലൂലൈന്‍ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു ഗീതയും മകളും. തുടർന്ന് മോട്ടിനഗര്‍ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ വാതിലുകൾക്കിടയിൽ ഗീതയുടെ സാരി കുടുങ്ങി. പ്ലാറ്റ്ഫോമിലൂടെ ഗീതയെയും വലിച്ച് ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ എമർജൻസി ബട്ടൻ അമർത്തിയതോടെയാണ് ദുരന്തം ഒഴിവായത്.
ട്രെയിൻ നിർത്തിയ ഉടനെ മെട്രോ അധികൃതരും യാത്രക്കാരും എത്തി ഗീതയ്ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ ഭർത്താവ് അറിയിച്ചു. ദ്വാരകയെ നോയ്ഡയിലെ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് ബ്ലൂലൈന്‍. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ മെട്രോ സര്‍വീസുകള്‍ താത്കാലികമായി തടസപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam