
റാന്‍ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെചിത്രമുള്ള സാരികള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും വനിതാ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിറ്റാവുന്നു. മോദിയുടെ ചിത്രമുള്ള സാരിക്കായി സ്ത്രീകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നത് വര്‍ധിക്കുകയാണ്. 1500 രൂപ വിലയുള്ള സാരികള്‍ ഈ മാസമാണ് ഗുജറാത്തില്‍ വില്‍പ്പന ആരംഭിച്ചത്. സാരിയുടെ ഓണ്‍ലൈന്‍ വ്യാപാരം എന്തായാലും പൊടിപൊടിക്കുയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ചിത്രമുള്ള സാരികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഓണ്‍ലൈന്‍ വ്യാപാരികളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam