അമിത് ഷാക്ക് വീട്ടിൽ വിരുന്നൊരുക്കി സൗരവ് ഗാംഗുലി; ആകാംക്ഷയോടെ ബം​ഗാൾ രാഷ്ട്രീയം

Published : May 06, 2022, 07:53 PM ISTUpdated : May 06, 2022, 07:56 PM IST
അമിത് ഷാക്ക് വീട്ടിൽ വിരുന്നൊരുക്കി സൗരവ് ഗാംഗുലി; ആകാംക്ഷയോടെ ബം​ഗാൾ രാഷ്ട്രീയം

Synopsis

അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചെന്നും ഇന്ന് വൈകുന്നേരം ഒരുമിച്ച് ഭക്ഷണം കഴിക്കുമെന്നും ഗാംഗുലി പറഞ്ഞു.

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായി സൗരവ് ​ഗാം​ഗുലിയുടെ (Saurav Ganguly) വീട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് (Amit Shah)  വിരുന്ന്. ഇന്ന് രാത്രിയാണ് ​ഗാം​ഗുലിയുടെ വീട്ടിൽ മന്ത്രിക്ക് വിരുന്നൊരുക്കുന്നത്. അമിത് ഷാക്ക് സസ്യവിഭവങ്ങൾ മാത്രമാണ് തയ്യാറാക്കിയിരുന്നതെന്ന് ​ഗാം​ഗുലി പറഞ്ഞു. അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചെന്നും ഇന്ന് വൈകുന്നേരം ഒരുമിച്ച് ഭക്ഷണം കഴിക്കുമെന്നും ഗാംഗുലി പറഞ്ഞു. 2008 മുതൽ തനിക്ക് അമിത് ഷായെ പരിചയമുണ്ടെന്നും ​​ഗാം​ഗുലി പറഞ്ഞു.

കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 'മുക്തി-മാത്രിക' എന്ന സാംസ്‌കാരിക പരിപാടിയിലും അമിത് ഷാ പങ്കെടുക്കും. പരിപാടിയിൽ ഒഡീസി നർത്തകിയും സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലിയുടെ നൃത്ത ട്രൂപ്പായ ദിക്ഷ മഞ്ജരിയുടെയും നൃത്തവും പരിപാടിയിൽ അവതരിപ്പിക്കും. ബം​ഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്. മൂന്ന് ദിവസമാണ് സന്ദർശനം. പ്രധാന നേതാക്കളെയും പാർട്ടി അനുഭാവികളെയും കാണുന്നുണ്ട്. ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും മികച്ച പ്രകടനം നടത്താമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ 200 സീറ്റിലധികം നേടി തൃണമൂൽ കോൺ​ഗ്രസ് വിജയിച്ചു. സൗരവ് ​ഗാം​ഗുലി അമിത് ഷാക്ക് വിരുന്നൊരുക്കുന്നത് ആകാംക്ഷയോടെയാണ് ബം​ഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ​ഗാം​ഗുലി ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ