
ദില്ലി: ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന വനൻതാരയിലെ വിഷയങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു സുപ്രീംകോടതി. വൻതാരയിലേക്ക് വന്യമൃഗങ്ങളെ കൊണ്ടുവന്നതിൽ അടക്കം നിയമവിരുദ്ധമായി ഇടപെടലുകൾ നടന്നുവെന്ന് ആരോപിച്ചും വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനം നടന്നുവെന്നും കാട്ടി അഭിഭാഷകൻ ജയസുകിൻ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ജെ ചെലമേശ്വർ അധ്യക്ഷനായ നാലംഗ അന്വേഷണസംഘത്തെയാണ് സുപ്രീംകോടതി നിയോഗിച്ചത്. നേരത്തെ പ്രധാനമന്ത്രി വൻതാരയിൽ സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam