തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽ മാര്‍ഗം വേണോ? വിശദമായ പരിശോധനയ്ക്ക് സുപ്രീംകോടതി

Published : Mar 21, 2023, 01:49 PM IST
തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽ മാര്‍ഗം വേണോ? വിശദമായ പരിശോധനയ്ക്ക് സുപ്രീംകോടതി

Synopsis

തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ദില്ലി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് മുന്നോട്ട് വച്ചിട്ടുണ്ട്. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. 
 

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്