മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി

Published : Feb 28, 2023, 11:43 PM IST
മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി

Synopsis

രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ മുകേഷിനും കുടുംബത്തിനും ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധിയിലുള്ളത്

ദില്ലി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ മുകേഷിനും കുടുംബത്തിനും ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധിയിലുള്ളത്. സുരക്ഷയുടെ ചിലവ് അംബാനി കുടുംബം നൽകണമെന്നും വിധിയിലുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സ‍ര്‍ക്കാരിനും കോടതി നിര്‍ദേശം നൽകി. തുടര്‍ച്ചയായുള്ള സുരക്ഷ ഭീഷണി കാരണം മുകേഷിനും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകിയിട്ടുണ്ടെന്ന് നേരത്തെ സ‍ര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയിൽ വാദമുയര്‍ന്നു. 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി