ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി, നടപടി ക്രമങ്ങള്‍ പലിക്കണമെന്നും സുപ്രീം കോടതി

By Web TeamFirst Published Apr 8, 2021, 4:10 PM IST
Highlights

ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. നടപടി ക്രമങ്ങൾ പാലിക്കാതെ ഇവരെ തിരിച്ചയക്കരുതെന്ന ഹർജിക്കാരുടെ അവശ്യം കോടതി അംഗീകരിച്ചു. റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

click me!