ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ

By Web TeamFirst Published Oct 26, 2020, 8:27 PM IST
Highlights

കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.

ദില്ലി: ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതിമേൽനോട്ടത്തിൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. കേസിന്‍റെ വിചാരണ യുപിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം പ്രഖ്യാപിക്കും. 

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.
 

click me!