ലോക്ക് ഡൗണിൽ മദ്യശാല അടച്ചിടണമെന്ന് ഹ‍ർജി നൽകിയ അഭിഭാഷകന് ഒരു ലക്ഷം പിഴ

Published : May 15, 2020, 02:01 PM IST
ലോക്ക് ഡൗണിൽ മദ്യശാല അടച്ചിടണമെന്ന് ഹ‍ർജി നൽകിയ അഭിഭാഷകന് ഒരു ലക്ഷം പിഴ

Synopsis

ഇത്തരം ഹ‍ർജികൾ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി പിഴ ഈടാക്കിയത്. 

ദില്ലി: ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴയിട്ടു. സുപ്രീംകോടതിയുടേതാണ് നടപടി. 

ഇത്തരം ഹ‍ർജികൾ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയത്. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്തിനാണ് പിഴ ഈടാക്കിയത്. ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ തുറക്കുന്നത് രോ​ഗവ്യാപനത്തിന് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. 

അതേസമയം തമിഴ്നാട്ടിൽ മദ്യവിൽപന തുടരാൻ സുപ്രീംകോടതി അനുമതി നൽകി. മദ്യവിൽപന തടഞ്ഞു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു