കർഷകസമരം: റോഡ് ഉപരോധം അനന്തമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി

Published : Sep 30, 2021, 06:02 PM IST
കർഷകസമരം: റോഡ് ഉപരോധം അനന്തമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി

Synopsis

ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ  വാക്കാൽ പരാമർശം.

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിർത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതേ സമയം കർണാലിൽ ബിജെപി പരിപാടിക്ക് നേരെ കർഷകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ  വാക്കാൽ പരാമർശം. ദേശീയ പാതകൾ ഇങ്ങനെ അനിശ്ചിതക്കാലം ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതുമൂലം ദിവസേനയുള്ള യാത്രക്കാർ മുതൽ ദീർഘദൂര യാത്രക്കാർ വരെ പ്രതിസന്ധിയിലാകുന്നുവെന്നും  ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.  

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും ബെഞ്ച് ആവശ്യപ്പെട്ടു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാൻ അപേക്ഷ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ  തിങ്കളാഴ്ച്ച വീണ്ടും വാദം  കേൾക്കും.

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും   മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനിടെ  കർണാലിലെ ജൂൻഡലാ ഗ്രാമത്തിൽ നടന്ന ബിജെപി പരിപാടിക്ക് നേരെ കർഷകർ പ്രതിഷേധമായി എത്തിയത് സംഘർഷത്തിനിടയാക്കി.ഹരിയാന മുഖ്യമന്ത്രി കോലവും പ്രതിഷേധക്കാർ കത്തിച്ചു. ബാരിക്കേഡ് മറികടന്ന് പരപാടി സ്ഥലത്തേക്ക് പോകാനുള്ള കർഷകരുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയാണെന്ന് ബിജെപി അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി