പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

By Web TeamFirst Published Mar 6, 2020, 3:19 PM IST
Highlights

ബീദര്‍ ജില്ലാക്കോടതിയുടേതാണ് വിധി. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നാടകത്തില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. ബീദര്‍ ജില്ലാക്കോടതിയുടേതാണ് വിധി. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നാടകത്തില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 

വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന്‍റെ പേരില്‍ ബീദറിലെ ഷഹീന്‍ സ്കൂളിലെ പ്രധാനാധ്യാപികയും ഒരു രക്ഷിതാവും രാജ്യദ്രോഹക്കുറ്റത്തിന്‍റെ പേരില്‍ അറസ്റ്റിലായിരുന്നു. 14 ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

Read Also: പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു

ജനുവരി 21നാണ് നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം അവതരിപ്പിച്ചത്. നാടകത്തിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ നിലേഷ് രക്ഷ്യാല്‍ എന്ന വ്യക്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രധാനാധ്യാപികയായ ഫരീദ ബീഗത്തെയും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസയെയും അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രിക്കെതിരെ നാടകം അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് സ്കൂള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. 

Read Also: മോദിക്കെതിരെ നാടകം കളിച്ചിട്ടില്ല; വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന്‍ സ്കൂള്‍

click me!