കുട്ടികൾ എഴുതിയതിൽ സർവത്ര തെറ്റ്! പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകന്‍റെ കാൻഡി ക്രഷ് കളിയും ഫോൺ വിളിയും, സസ്പെൻഷൻ

Published : Jul 11, 2024, 04:12 PM IST
കുട്ടികൾ എഴുതിയതിൽ സർവത്ര തെറ്റ്! പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകന്‍റെ കാൻഡി ക്രഷ് കളിയും ഫോൺ വിളിയും, സസ്പെൻഷൻ

Synopsis

ആഴ്ചയിലുടനീളം അധ്യാപകന്‍റെ സ്‌ക്രീൻ സമയം വ്യക്തമാക്കുന്ന തെളിവുകള്‍ ഔദ്യോഗിക അറിയിപ്പിൽ പങ്കുവെച്ചാണ് ഡിഎം അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.

ലഖ്നൗ: ഡ്യൂട്ടി സമയത്ത് ഫോണിൽ കാൻഡി ക്രഷ് ഗെയിം കളിച്ച അധ്യാപകന് സസ്പെൻഷൻ. ഉത്തര്‍പ്രദേശിലെ സംഭൽ ജില്ലയിലാണ് സംഭവം. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ സ്‌കൂളിലെത്തി പരിശോധനയിലാണ് അധ്യാപകന്‍റെ ഡ്യൂട്ടി സമയത്തെ മൊബൈൽ ഫോണ്‍ ഉപയോഗം കണ്ടെത്തിയത്. അധ്യാപകൻ ഒരു മണിക്കൂർ 17 മിനിറ്റ് കാൻഡി ക്രഷ് സാഗ കളിച്ചു, 26 മിനിറ്റ് ഫോണിൽ സംസാരിച്ചു, ജോലി സമയത്ത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മറ്റ് ആപ്ലിക്കേഷനുകൾക്കൊപ്പം 17 മിനിറ്റ് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.

ആഴ്ചയിലുടനീളം അധ്യാപകന്‍റെ സ്‌ക്രീൻ സമയം വ്യക്തമാക്കുന്ന തെളിവുകള്‍ ഔദ്യോഗിക അറിയിപ്പിൽ പങ്കുവെച്ചാണ് ഡിഎം അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.  ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ സ്കൂളിലെത്തി പരിശോധന നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികൾ എഴുതിയ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി.

തുടര്‍ന്നാണ് അധ്യാപകന്‍റെ ഫോൺ പരിശോധിച്ചത്. ഇതില്‍ നിന്ന് സ്കൂളില്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകൻ കാൻഡി ക്രഷ് കളിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. 

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട 'രഹസ്യം'; പുറത്തെടുത്ത് എക്സൈസ്

മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ