ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, ആക്രമണം; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Published : Sep 26, 2022, 02:56 PM IST
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, ആക്രമണം; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Synopsis

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈറോഡ്, മധുര, സേലം, ദിണ്ടിഗൽ എന്നിവിടങ്ങളിലും പിഎഫ്ഐ, എസ് ഡി പിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

കോയമ്പത്തൂര്‍: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിന് പിന്നാലെ ആർഎസ്എസ്, ഹിന്ദുമുന്നണിപ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്ത സംഭവങ്ങളിൽ അഞ്ചുപേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. ജസുരാജ്, ഇല്ല്യാസ്, മുഹമ്മദ് റഫീഖ്, സാദിഖ് പാഷ, റമീസ് രാജ എന്നിവരാണ് പിടിയിലായത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് കോയമ്പത്തൂർ കമ്മീഷണർ ബാലകൃഷ്ണൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈറോഡ്, മധുര, സേലം, ദിണ്ടിഗൽ എന്നിവിടങ്ങളിലും പിഎഫ്ഐ, എസ് ഡി പിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ആകെ പതിനഞ്ചോളം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം, സ്ഫോടക വസ്തു നിയമംഎന്നിവയടക്കം ചുമത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് നരേന്ദ്രമോദിയും അമിത്ഷായും; ജീവിതത്തിലെ അസുലഭ മുഹൂർത്തമെന്ന് സദാനന്ദൻ
റെയിൽവേയുടെ 'ചിട്ടി' അർജുൻ, സ്റ്റേഷനിലെത്തിയ കൊടുംകുറ്റവാളികളെ പിടികൂടി എഐ റോബോട്ട്; ഇത് പുതിയ ചരിത്രം