ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല, അസഭ്യവര്‍ഷം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും ജീവനൊടുക്കി

By Web TeamFirst Published Sep 26, 2022, 2:46 PM IST
Highlights

പ്രാദേശിക രാഷ്ട്രീയ ബന്ധമുള്ള യുവാവ് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ട് ഈ മാസം 12 ന് എസ്ഐക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല.

അമരാവതി: ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി.  പരാതി നൽകാനെത്തിയ ഇരയെയും അമ്മയെയും  എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സ്സപെന്‍ഡ് ചെയ്തു. ആന്ധ്രപ്രദേശിലെ എലൂരുവിലാണ്  സംഭവം നടന്നത്.  

നീതി തേടി ഏലൂരുവിലെ പേഡവേഗി സ്റ്റേഷനിലെത്തിയ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് അപമാനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്.  പരാതി നൽകാനെത്തിയ  ഇരയെയും അമ്മയെയും  എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  അപമാനം സഹിക്കവയ്യാതെയാണ് ഇരയും അമ്മയും ജീവനൊടുക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും ജീവനൊടുക്കിയതിന് പിന്നാലെ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാരുടെ വലിയ പ്രതിഷേധം നടക്കുകയാണ്.

പ്രാദേശിക രാഷ്ട്രീയ ബന്ധമുള്ള യുവാവ് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ട് ഈ മാസം 12 ന് എസ്ഐക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും അമ്മയും മകളും സ്റ്റേഷനിലെത്തി, നീതി തേടി എസ്ഐയെ കണ്ടു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു മറുപടി. ഇനി സ്റ്റേഷനിലെത്തരുതെന്നും എത്തിയാല്‍ ലോക്കപ്പിലാക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി. പ്രതീക്ഷ നശിച്ചതോടെ അമ്മയും മകളും ബുധനാഴ്ച ആത്മഹത്യക്ക് ശ്രമിച്ചു. 

Read More : പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; യുവാവിനെ പറ്റിച്ച് 36 കാരി തട്ടിയത് നാല് ലക്ഷവും 2 സ്മാര്‍ട്ട്ഫോണും

ഗുരുതരവാസ്ഥയിലായ ഇരുവരും വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണം വിവരം പുറത്തിറഞ്ഞതോടെ നാട്ടുകാര്‍ സ്റ്റേഷന് ഉപരോധിച്ച് പ്രതിഷേധിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി നടപടി ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവാസനിപ്പിച്ചത്. എസ്ഐ സത്യനാരായണ, എഎസ്ഐ രണ്ട് കോണ്‍സ്റ്റബിള്‍മാരെയും അന്വേഷണവിധേയമായി സ്സ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. എസ്ഐക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Read More : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

click me!