തിരിച്ചടിക്കൊരുങ്ങി സൈന്യം, പൂഞ്ച് മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

Published : Apr 21, 2023, 01:48 PM ISTUpdated : Apr 21, 2023, 01:51 PM IST
തിരിച്ചടിക്കൊരുങ്ങി സൈന്യം, പൂഞ്ച് മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

Synopsis

ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. 

ദില്ലി : അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.

ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീർ. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പ്രധാനമന്ത്രി യോഗം വിളിച്ച സ്ഥിതി വിലയിരുത്തി. എൻഐഎ സംഘവും, ബോംബ് സ്ക്വാഡും സെപ്ഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻഐഎ അന്വേഷിക്കും. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഭീകരർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസും സൈന്യം തുടരുകയാണ്. ഗ്രനേഡ് ഏറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ഭീകരരർ വെടിവെച്ചത്. പ്രതികൂല കാലാവസ്ഥ മറയാക്കിയാണ് ഭീകരരർ ഇന്നലെ ആക്രമണം നടത്തിയത്. 

വന്ദേഭാരത് ഉത്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം

കശ്മീർ സുരക്ഷിതമെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വിമർശനവുമായി സിപിഐ രംഗത്ത് എത്തി. ബിജെപിയുടെ പരാജയപ്പെട്ട കശ്മീർ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുമെന്ന സ്ഥിരീകരണം വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്. 

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം, 5 ജവാന്മാർക്ക് വീരമൃത്യു; സ്ഥിരീകരിച്ച് സൈന്യം

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ