
പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാൻ പോയ എട്ട് പർവ്വതാരോഹകരെ കാണാനില്ല. ഏഴ് വിദേശ പർവ്വതാരോഹകരെയും ഇവർക്കൊപ്പം പോയ ഇന്ത്യാക്കാരനായ ലെയ്‌സൺ ഓഫീസറെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
മുൻസിയാരിയിൽ നിന്ന് മെയ് 13 നാണ് ഇവർ യാത്ര തുടങ്ങിയത്. ഹിമാലയത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 7434 അടി ഉയരത്തിലാണ് ഈ കൊടുമുടി. ഇവരെ കണ്ടെത്താൻ രക്ഷാ പ്രവർത്തകരുടെ ഒരു സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചു.
മുൻസിയാരിയിൽ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റർ ദൂരം കാൽനടയായി നടക്കേണ്ടതുണ്ട്. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തിൽ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപിൽ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam