പ്രധാനമന്ത്രിയുടെ മുംബൈയിലെ പരിപാടിയിൽ സുരക്ഷാ വീഴ്ച; തോക്കുധാരി കസ്റ്റഡിയിൽ, പ്രതിയുടെ പക്കൽ വ്യാജ പിഎംഒ ഐഡ‍ി കാർ‌ഡ്

Published : Sep 08, 2026, 06:05 PM IST
security issue

Synopsis

വൈകീട്ട് 5 മണിക്ക് ബാന്ദ്ര കുർള കോംപ്ലക്സിലെ വേദിയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രിയായിരുന്ന ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും തോക്കും വ്യാജ ഐഡി കാർഡുകളുമായി രണ്ടു പേരെ പിടികൂടി. 24 കാരനും ഇയാളുടെ സുരക്ഷാ ജീവനക്കാരനെന്ന് കരുതുന്നയാളുമാണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. വൈകീട്ട് 5 മണിക്ക് ബാന്ദ്ര കുർള കോംപ്ലക്സിലെ വേദിയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രിയായിരുന്ന ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ വെളളിയാഴ്ച്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി
നിരീക്ഷിക്കാൻ വീട്ടിലാകെ ക്യാമറ, രാത്രി വൈകി വരുന്നതിന് വഴക്ക്; ബിസിനസുകാരന്റെ കൊലപാതകം മരുമകളുടെ ക്വട്ടേഷൻ; പ്രതികളെല്ലാം പിടിയിൽ