വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു,പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

Published : Jul 17, 2022, 09:00 AM IST
വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു,പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

Synopsis

പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. 

ദില്ലി : ജപ്പാൻ  മുൻ പ്രധാനമന്ത്രി(japan former prime minister) ഷിൻസോ ആബെയുടെ(shinso abey) കൊലപാതകത്തിന്‍റെ പാശ്ചാത്തലത്തിൽ  വി വി ഐ പി (vvip)സുരക്ഷ(security) കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയതായി റിപ്പോർട്ട്. പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. 

ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് ജപ്പാൻ  മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചത്.  വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായി.മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. 

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട്ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന