ജുമാ നമസ്കാരത്തിന് മുമ്പ് ഇന്റർനെറ്റ് വിച്ഛേദിച്ചു, ഡ്രോണുകൾ വിന്യസിച്ചു, ബറേലിയിൽ സുരക്ഷ ശക്തമാക്കി

Published : Oct 03, 2025, 09:18 AM IST
Bareilly SP South Anshika Verma

Synopsis

ബറേലിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ബറേലിയിൽ 'ഐ ലവ് മുഹമ്മദ്' മാർച്ചിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഘർഷ സാധ്യതയുണ്ടായത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് 48 മണിക്കൂർ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു.

മീററ്റ്/ബറേലി: വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്താൻ ആളുകൾ ഒത്തുകൂടുമ്പോൾ അശാന്തി ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വ്യാഴാഴ്ച ഉച്ച മുതൽ നിർത്തിവച്ചു. ഒക്ടോബർ 2 ന് ഉച്ചകഴിഞ്ഞ് 3 മുതൽ ഒക്ടോബർ 4 ന് ഉച്ചകഴിഞ്ഞ് 3 വരെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ആശങ്കയെ തുടർന്ന് ബറേലി ഡിവിഷനിലെ നാല് ജില്ലകളിലും സുരക്ഷ ശക്തമാക്കി. തെരുവുകളിൽ സേനയെ വിന്യസിച്ചു. നിരീക്ഷണം ശക്തമാക്കാൻ ഡ്രോണുകളും വിന്യസിച്ചു. ആറായിരത്തിലേറെ പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചത്. 

ബറേലിയിൽ 'ഐ ലവ് മുഹമ്മദ്' മാർച്ചിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഘർഷ സാധ്യതയുണ്ടായത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് 48 മണിക്കൂർ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സിറ്റി മജിസ്ട്രേറ്റ് ആലങ്കാർ അഗ്നിഹോത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന 'ഐ ലവ് മുഹമ്മദ്' എന്ന വിവാദത്തെ തുടർന്ന് നടന്ന പ്രകടനത്തിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മുൻകരുതൽ. സംഭവത്തിൽ ഇതുവരെ, പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ പ്രസിഡന്റുമായ തൗഖീർ റാസ ഖാൻ, അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ഡോ. നഫീസ് ഖാൻ, നദീം ഖാൻ എന്നിവരുൾപ്പെടെ 80 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇമാമുമാരോടും പൊതുജനങ്ങളോടും സമാധാനം നിലനിർത്താനും കിംവദന്തികൾ ഒഴിവാക്കാനും അധികാരികളുമായി സഹകരിക്കാനും ദർഗ അല ഹസ്രത്തിലെ സുന്നി മർകസിൽ നിന്ന് ജമാഅത്ത് റാസ-ഇ-മുസ്തഫ ദേശീയ വൈസ് പ്രസിഡന്റ് സൽമാൻ ഹസൻ ഖാൻ അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ഐക്യത്തിനായി പ്രത്യേക ആഹ്വാനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞയാഴ്ച നടന്ന അക്രമത്തിൽ ഇരയായവരുടെ കുടുംബങ്ങളെ കാണാൻ പോകുന്നതിനിടെ സഹാറൻപൂരിൽ ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി. ഇരകളെയും പ്രതിപക്ഷ ശബ്ദങ്ങളെയും നിശബ്ദമാക്കാൻ സർക്കാർ പോലീസിനെ ഉപയോഗിക്കുകയാണെന്ന് ആസാദ് ആരോപിച്ചു. അക്രമത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബറേലി സന്ദർശിക്കുന്നത് തടയാൻ രണ്ട് കോൺഗ്രസ് നേതാക്കളായ സഹാറൻപൂർ എംപി ഇമ്രാൻ മസൂദും അമ്രോഹയിൽ നിന്നുള്ള മുൻ എംപി കുൻവർ ഡാനിഷ് അലിയെയും - വീട്ടുതടങ്കലിലാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ