60 വര്‍ഷത്തിലേറെയായി താമസം ഗുഹകളില്‍; രാമക്ഷേത്രത്തിനായി നല്‍കിയത് ഒരു കോടി

By Web TeamFirst Published Jan 30, 2021, 9:13 AM IST
Highlights

റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്

ഹരിദ്വാര്‍: അറുപത് വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ. സ്വാമി ശങ്കര്‍ദാസ് എന്ന എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള സന്യാസിയാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി നല്‍കിയത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൌതം ഗംഭീര്‍

തന്‍റെ ഗുരു താത് വാലേ ബാബായ്ക്കൊപ്പം ഗുഹകളില്‍ കഴിഞ്ഞ സമയത്ത് കാണാനെത്തിയവര്‍ നല്‍കിയ പണമാണ് ഇതെന്നും സ്വാമി ശങ്കര്‍ദാസ് വ്യക്തമാക്കുന്നു. ഒരു കോടിയുടെ ചെക്കാണ് സ്വാമി രാംദാസ് ക്ഷേത്രത്തിനായി നല്‍കിയത്. അന്‍പത് വര്‍ഷത്തോളം ലഭിച്ച സംഭാവനയാണ് ഇതെന്നും ശങ്കര്‍ദാസ് വിശദമാക്കുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് 1.11 ലക്ഷം നല്‍കി ദിഗ് വിജയ് സിംഗ്; കൂടെ പ്രധാനമന്ത്രിക്ക് കത്തും

റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്. ഇതോടെ ആര്‍എസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ച് വരുത്തി തു കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ട് പ്രകാരമാണ് ബാങ്കിലെത്തിയതെന്ന് ആര്‍എസ്എസിന്‍റെ റിഷികേഷ് നേതാവ് സുദ്മാ സിംഗാള്‍  പറഞ്ഞു. 

രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 കോടി സംഭാവന ചെയ്ത് രത്‌ന വ്യാപാരി

പണമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ ചെക്കായാണ് സ്വാമി ശങ്കര്‍ദാസ് പണം നല്‍കിയതെന്നും സിംഗാള്‍ പറഞ്ഞു. ചെക്ക് വാങ്ങി രസീത് സ്വാമി ശങ്കര്‍ദിസിന് നല്‍കിയതായി സിംഗാള്‍ പറഞ്ഞു. താന്‍ സംഭാവന നല്‍കുന്ന വിവരം രഹസ്യമായിരിക്കണമെന്ന് ശങ്കര്‍ദാസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകാന്‍ വിവരം മാധ്യമങ്ങള്‍ക്ക നല്‍കുകയായിരുന്നു. ഫക്കദ് ബാബാ എന്നാണ് ശങ്കര്‍ദാസ് റിഷികേശില്‍ അറിയപ്പെടുന്നത്. ദാനമായി ലഭിക്കുന്ന ഭക്ഷണവും പണവും ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്‍റെ ഉപജീവനം. 

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് ആദ്യ സംഭാവന രാഷ്ട്രപതിയിൽ നിന്ന്; 5.01 ലക്ഷം രൂപ

click me!