വൈദികരിൽ നിന്നും പഞ്ചാബ് പൊലീസ് കവർന്ന പണത്തിന്‍റെ ഒരു ഭാഗം തിരികെ പിടിച്ചെടുത്തു

Published : May 03, 2019, 11:04 AM IST
വൈദികരിൽ നിന്നും പഞ്ചാബ് പൊലീസ് കവർന്ന പണത്തിന്‍റെ ഒരു ഭാഗം തിരികെ പിടിച്ചെടുത്തു

Synopsis

പൊലീസ് കവർന്ന ഏഴ് കോടിയിൽപ്പെട്ട 2.38 കോടി രൂപ  തിരികെ പിടിച്ചെടുത്തു. അഞ്ച് പേരിൽ നിന്നായാണ് പിടിച്ചെടുത്തത്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയിൽ നിന്നും പിടിച്ചെടുത്ത പണത്തിന്‍റെ ഒരു ഭാഗം പിടിച്ചെടുത്തു. പൊലീസ് കവർന്ന പണത്തിൽ ഒരു ഭാഗം പിടിച്ചെടുത്തു. ജലന്ധറിൽ ഫാ ആന്റണി മാടശ്ശേരിയിൽ നിന്ന് രണ്ട് പൊലീസുകാരാണ് ഏഴ് കോടി കവർന്നത്. ഇതിൽപ്പെട്ട 2.38 കോടി രൂപ  തിരികെ പിടിച്ചെടുത്തു. അഞ്ച് പേരിൽ നിന്നായാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പഞ്ചാബിലെ രണ്ട് പൊലീസുകാരെ കൊച്ചിയിൽ പിടികൂടി കൂടിയിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡിൽ പിടികൂടിയ ഏഴ് കോടി രൂപ പഞ്ചാബ് പൊലീസ് അപഹരിച്ചുവെന്നാണ് കേസ്. ഫാദർ ആൻറണി മാടശ്ശേരിയിൽ നിന്ന് 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയത്. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കിൽ പെടാത്ത പണം പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം താൻ സ്വന്തമായി നടത്തുന്ന ബിസിനസിൽ നിന്നുള്ള വിഹിതം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് വൈദികൻ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കൽ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ