സ്വയം പര്യാപ്തതയല്ലാതെ ഇന്ത്യക്ക് മുന്നില്‍ മറ്റുവഴികളില്ല -മോദി

By Web TeamFirst Published May 12, 2020, 9:12 PM IST
Highlights

ടിബി, പോഷകമില്ലായ്മ, പോളിയോ രോഗങ്ങളെ ഇന്ത്യ മികച്ച രീതിയില്‍ നേരിട്ടു. ഇന്ത്യയില്‍ നിര്‍മിച്ച മരുന്നുകള്‍ പുതിയ പ്രത്യാശ നല്‍കിക്കൊണ്ട് ലോകത്തിന്റെ പലയിടത്തും എത്തും.
 

ദില്ലി: കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സുരക്ഷിതരാകാന്‍ സ്വയം പര്യാപ്തത മാത്രമാണ് ഏക പോംവഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് സ്വയം പര്യാപ്തതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞത്. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാനുള്ള ഏകവഴി സ്വയം പര്യാപ്തതയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ഇതുപോലൊരു സാഹചര്യം രാജ്യം നേരിട്ടിട്ടില്ല. ലോകത്തിന് തന്നെ മാതൃകയാണ് രാജ്യത്തിന്റെ സംസ്‌കാരം. ടിബി, പോഷകമില്ലായ്മ, പോളിയോ രോഗങ്ങളെ ഇന്ത്യ മികച്ച രീതിയില്‍ നേരിട്ടു. ഇന്ത്യയില്‍ നിര്‍മിച്ച മരുന്നുകള്‍ പുതിയ പ്രത്യാശ നല്‍കിക്കൊണ്ട് ലോകത്തിന്റെ പലയിടത്തും എത്തും. ഇത് രാജ്യത്തിന് അഭിമാനമാണ്. മരുന്നുകള്‍ ലോകത്തിന് എത്തിക്കുന്നതില്‍ ഇന്ന് രാജ്യത്തിന് അഭിനന്ദനപ്രവാഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നമുക്ക് ഇന്ത്യയെ സ്വയംപര്യാപ്തമാക്കണം. 5 തൂണുകളില്‍ സ്വയംപര്യാപ്ത ഇന്ത്യ നിലനില്‍ക്കും. ശക്തമായ സാമ്പത്തിക വ്യവസ്ഥ, അടിസ്ഥാനസൗകര്യവികസനം, സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയെ ശക്തമാക്കല്‍, നമ്മുടെ ജനസംഖ്യാസമൂഹം, വിപണിയിലെ ആവശ്യകത കൂട്ടല്‍ എന്നിവയാണ് ആ തൂണുകള്‍. ഇതിനായി സ്വയംപര്യാപ്ത ഇന്ത്യ അഭിയാന്‍ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍) എന്ന പേരില്‍. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 


 

click me!