
ദില്ലി: കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു. ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്‍വി കേസ് വാദിച്ചിരുന്നു.
കോടതികളിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനില്‍ പോയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിയന്ത്രിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഗുജറാത്തിലും മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam