മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിഹ് ബാലി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു

Published : Apr 21, 2019, 01:17 AM ISTUpdated : Apr 21, 2019, 01:18 AM IST
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിഹ് ബാലി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു

Synopsis

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി പാര്‍ട്ടി വിട്ടു. ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു. എസ്എഡി പ്രസിഡന്‍റ് സുഖ്ബിര്‍ സിങ് ബദലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്‍റെ പാര്‍ട്ടി പ്രവേശം.  

പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി പാര്‍ട്ടി വിട്ടു. ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു. എസ്എഡി പ്രസിഡന്‍റ് സുഖ്ബിര്‍ സിങ് ബദലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്‍റെ പാര്‍ട്ടി പ്രവേശം.

35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവ‍ര്‍ത്തിച്ചിട്ടും ഗുര്‍വിന്ദറിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും ബദല്‍ ചടങ്ങില്‍ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവും കോണ്‍ഗ്രസിന്‍റെ വക്താവും ഒക്കെയായിട്ടും പ്രവര്‍ത്തകരില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും ബദല്‍ പറഞ്ഞു.ഹരിയാനയിലെ  പത്ത് ലോക്സഭാ സീറ്റുകളിലും അവസാന ഘട്ടമായി മെയ് 19നാണ് വോട്ടെടുപ്പ്. മെയ് 23ന് ഫലം പുറത്തുവരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം