
ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനൊപ്പം വേദി പങ്കിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദ്ദൻ ദ്വിവേദി. ദില്ലിയിൽ വച്ച് നടന്ന ഒരു പരിപാടിയിലാണ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൂടിയായ ജനാർദ്ദൻ ദ്വിവേദി ആർഎസ്എസ് സർസംഘ്ചാലകിനൊപ്പം വേദി പങ്കിട്ടത്. ഗീത പ്രേരണാ മഹോത്സവം എന്ന ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ദ്വിവേദി മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിട്ടത്.
ജിയോ ഗീത എന്ന സംഘടനയായിരുന്നു പരിപാടിയുടെ സംഘാടകർ. ആർഎസ്എസ് തലവനും ദ്വിവേദിക്കും പുറമേ രാമക്ഷേത്ര നിർമ്മാണത്തിനായി വാദിച്ചവരിൽ പ്രമുഖയായ സാധ്വി റിതംബരയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വേദിയിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam