കോൺ​ഗ്രസ് സ്ഥാനാർഥിയെ കെട്ടിയിറക്കേണ്ടതില്ല; ദേശീയ കോൺ​ഗ്രസിൽ നേതൃമാറ്റം കൂടിയേ തീരൂവെന്നും പിജെ കുര്യൻ

P R Praveena   | Asianet News
Published : Mar 17, 2022, 08:42 AM ISTUpdated : Mar 17, 2022, 11:16 AM IST
കോൺ​ഗ്രസ് സ്ഥാനാർഥിയെ കെട്ടിയിറക്കേണ്ടതില്ല; ദേശീയ കോൺ​ഗ്രസിൽ നേതൃമാറ്റം കൂടിയേ തീരൂവെന്നും പിജെ കുര്യൻ

Synopsis

ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണ്. ആ നിലപാടിൽ മാറ്റമില്ല. പ്രവർതതക  സമിതി യോഗത്തിൽ പ്രവർത്തന ശൈലിക്കെതിരെ അതൃപ്തി ഉയർന്നു. പാർട്ടി ഒരു ചെറു ഗ്രൂപ്പിൻ്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല.  സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ട് . രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ഒഴിവ് വന്ന സീറ്റിൽ രാജ്യസഭ സ്ഥാനാർഥി (rajyasabha candidate)ആ‌രാകണമെന്നതിൽ കോൺ​ഗ്രസിൽ (congress)തർക്കം തുടരുന്നതിനിടെ വിട്ടുവീഴ്ചയില്ലാതെ മുതിർന്ന നേതാക്കൾ രം​ഗത്തുണ്ട് . ഹൈക്കമാണ്ട് (high command)കെട്ടി ഇറക്കുന്ന സ്ഥാനാർഥികളെ അം​ഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ജെ കുര്യന്. ഈ സ്ഥാനത്തിനായി അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണ്. ആ നിലപാടിൽ മാറ്റമില്ല. പ്രവർതതക  സമിതി യോഗത്തിൽ പ്രവർത്തന ശൈലിക്കെതിരെ അതൃപ്തി ഉയർന്നു. പാർട്ടി ഒരു ചെറു ഗ്രൂപ്പിൻ്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല.  സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ട് . രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
 കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയായി ആര് വരുമെന്നതിൽ അനിശ്ചിതത്വവും ചർച്ചയും തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പട്ടികയില്‍ ഹൈക്കമാന്‍ഡിടപെട്ട് ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്. 

എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തു. പട്ടികയിൽ ചർച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. 

ഇതിനിടെയാണ് ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് ഹൈക്കമാൻഡിന്‍റെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്നത്. കേരളത്തിൽ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോൺഗ്രസിനുള്ളത്. രണ്ട് ദിവസത്തിനകം ദേശീയനേതൃത്വം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയത്. സിഎംപി സീറ്റിനായി മുന്നണിയിൽ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. സിഎംപിയിൽ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം. 

വനിതകളെ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിൽ ഷാനിമോൾ ഉസ്മാന് നറുക്ക് വീഴാനാണ് സാധ്യത. മുതിർന്ന നേതാക്കളായ കെ വി തോമസടക്കം സീറ്റിനായി ശ്രമം തുടരുന്നുണ്ട്. അത്തരം പല പേരുകളും പറഞ്ഞ് കേൾക്കുന്നുമുണ്ടെങ്കിലും സാധ്യത കുറവാണ്. 

ആരാണ് രീനിവാസൻ കൃഷ്ണൻ?

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കേരള നേതാക്കള്‍ക്ക് ഷോക്ക് നല്‍കിയാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം എത്തിയത്. രാജ്യസഭാ സീറ്റിലേക്ക് കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ​ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവമാവുകയും ചെയ്യുന്നതിനിടെയാണ് ഇതുവരെ ഒരു സജീവമല്ലാതിരുന്ന ഒരു പേരിലേക്ക് കൂടെ ചര്‍ച്ചകള്‍ എത്തുന്നത്.

പ്രിയങ്ക ​ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേരാണ് ഹൈക്കമാൻഡ് കെപിസിസിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ ടീമിൽ ഉൾപ്പെട്ടയാണ് തൃശ്ശൂ‍ർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന 57-കാരൻ. ഇദ്ദേഹം ഒരു ബിസിനസുകാരൻ കൂടിയാണ്. എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു.

പിന്നീട് പത്ത് വർഷത്തോളം കെ കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും. ‌ശ്രീനിവാസന്‍ കൃഷ്ണന്‍ റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റോബര്‍ട്ട് വദ്രയുടെ ചില കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അദ്ദേഹം അംഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, എഐസിസി സെക്രട്ടറിയായി  ശ്രീനിവാസൻ കൃഷ്ണനെ നിയോഗിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അന്ന് വി എം സുധീരന്‍ ശ്രീനിവാസനെ കുറിച്ച്  ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതിങ്ങനെ 

ഇപ്പോൾ ഒരു ശ്രീനിവാസൻ  എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു  ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.
ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ  പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?
ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി