
ചെന്നൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ മുതിർന്ന സിപിഐ നേതാവിനെ പുറത്താക്കി. നിർവാഹകസമിതി അംഗം കെ സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പുതുച്ചേരിയിലെ പ്രമുഖ ട്രെഡ് യൂണിയൻ നേതാവ് ആണ് സേതു സെൽവം. ഭൂമിതർക്കം പരിഹരിക്കാൻ ഫ്രഞ്ച് പൗരനിൽ നിന്ന് 15 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് നടപടി. തെളിവുകൾ സഹിതം പാർട്ടിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. അതേസമയം, പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി സെൽവം പ്രവർത്തിച്ചെന്ന് പുതുച്ചേരി സിപിഐ സെക്രട്ടറി എഎം സലീം പ്രതികരിച്ചു. പാർട്ടി പദവികൾ രാജിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം സെൽവം അറിയിച്ചിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻ രംഗസാമിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ട നേതാവാണ് സേതു സെൽവം.