ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൃതദേഹം തള്ളിയ സംഭവം: മൂന്ന് പേരെ പിടികൂടി പൊലീസ്

Published : Mar 15, 2023, 11:48 PM IST
ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൃതദേഹം തള്ളിയ സംഭവം: മൂന്ന് പേരെ പിടികൂടി പൊലീസ്

Synopsis

തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേ‍ർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാർ സ്വദേശികളാണ്.


ബെംഗളൂരു: ബെംഗളുരുവിൽ റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ മൃതദേഹം തള്ളിയ സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയെന്നാണ് സൂചന. ഇവർക്ക് യശ്വന്തപുര സ്റ്റേഷനിൽ മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേ‍ർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാർ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടിയുണ്ട്. അവർ ഒളിവിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് യശ്വന്തപുരയിൽ ജനുവരി 4-ന് മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ യശ്വന്തപുരയിൽ ട്രെയിനിന് അകത്ത് നിന്നാണ് രണ്ട് പേർ പ്ലാസ്റ്റിക് വീപ്പ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്. എസ്‍എംവിടി സ്റ്റേഷനിൽ മൃതദേഹം ഉപേക്ഷിച്ചത് പുറത്ത് നിന്നുള്ളവരാണ്. ചാക്കിൽ കെട്ടിയ നിലയിൽ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹം തള്ളിയത് ആരെന്നതിൽ പൊലീസിന് ഒരു സൂചനയുമില്ല. 

തിങ്കളാഴ്ച എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. യശ്വന്തപുരയിൽ നിന്ന് ലഭിച്ച മൃതദേഹം തീർത്തും അഴുകിയ നിലയിലായിരുന്നു. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹത്തിന് മേൽ ക്ഷതങ്ങളുണ്ടായിരുന്നു. എസ്‍എംവിടി സ്റ്റേഷനിലെ മൃതദേഹത്തിന്‍റെ പോസ്റ്റ്‍മോ‍ർട്ടം പൂർത്തിയായി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇത് ലഭിച്ചാലുടൻ മറ്റ് രണ്ട് മരണങ്ങളുടെയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് താരതമ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം