പിഎഫ് കൈകാര്യം ചെയ്യുന്ന ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്; പരിഹരിക്കുമെന്ന് ഐടി മന്ത്രാലയം

Published : Jul 13, 2026, 09:25 PM IST
umang portel

Synopsis

കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ​ഗുരുതര പിഴവുകളുണ്ടെന്ന് വിദ​​ഗ്ധരെ ഉദ്ദരിച്ച് ഇം​ഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്

ദില്ലി: കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ​ഗുരുതര പിഴവുകളുണ്ടെന്ന് വിദ​​ഗ്ധരെ ഉദ്ദരിച്ച് ഇം​ഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 9 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഉമാങ് പോർട്ടലിൽ 2400 തരം സർവീസുകളാണുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുത്തെന്ന് ഐടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസിൽ സീറ്റിനടുത്ത് വന്ന് ന​ഗ്നതാപ്രദർശനം, യുവാവിനെ കൈകാര്യംചെയ്ത് പെൺകുട്ടി; കൈയടിച്ച് സോഷ്യൽമീഡിയ
ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോ​ഗസ്ഥനെ കൊന്നു; ആസിഡ് ഒഴിച്ച് വികൃതമാക്കി; മുൻ ആംആദ്മി നേതാവ് കുറ്റക്കാരൻ