
ഭോപ്പാൽ: ബസിനുള്ളിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ കൈകാര്യംചെയ്ത് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
ബസ് ദിയോരി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് നിതീഷ് ഗോണ്ഡ് എന്നയാൾ ബസിൽ അതിക്രമം കാണിച്ചതെന്നാണ് ഇന്ത്യാടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ബസിനുള്ളിൽ പിറകിൽനിന്ന് നടന്നുവന്ന ഇയാൾ രണ്ട് പെൺകുട്ടികൾ ഇരിക്കുന്ന സീറ്റിന് സമീപം നിൽക്കുകയും പാന്റ്സിന്റെ സിബ്ബ് തുറന്ന് നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് സ്പർശിക്കാനും ശ്രമമുണ്ടായി. യുവാവ് തൊട്ടടുത്തവന്നയുടൻ പെൺകുട്ടി ഇത് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ പ്രവൃത്തി കണ്ടതോടെ പെൺകുട്ടി സീറ്റിൽനിന്ന് രോഷത്തോടെ ചാടിയെഴുന്നേൽക്കുകയും യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. യുവാവ് ഇറങ്ങിയോടിയെങ്കിലും പെൺകുട്ടിയും പിറകെ ഓടി. അതേസമയം, പ്രതി ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് വൈറലായതോടെയാണ് പൊലീസ് പ്രതിയായ നിതീഷ് ഗോണ്ഡിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും അതിനാൽ പ്രതിക്കെതിരേ കേസെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഉൾപ്പെടെ പരിശോധിച്ച് പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയശേഷം പ്രതിക്കെതിരേ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസിന്റെ ഈ നിലപാടിനെതിരേയും സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
Madhya Pradesh Shocker: Man Molests Women Inside Bus, Gets Beaten Up; No Formal Complaint Yet
A video of a young man molesting two young women inside a bus in Sagar district of Madhya Pradesh is going viral on social media. In the video, the young women confront the young man… pic.twitter.com/DEsSycKd7S— Siraj Noorani (@sirajnoorani) July 13, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam