കോൺഗ്രസിന് വീണ്ടും തിരിച്ചടി, ഒരാൾ കൂടി ബിജെപിയിലേക്ക്; ഭുപെൻ ബോറ രാജിവച്ചു, ബിജെപിയിൽ ചേരും

Published : Feb 16, 2026, 11:53 AM IST
bhupen bora

Synopsis

2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ​ഗൗരവ് ​ഗോ​ഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.

ദില്ലി : അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.  കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവ​ഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്. 2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ​ഗൗരവ് ​ഗോ​ഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.  കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാം, ചീഫ് ജസ്റ്റിസ് ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത