​ഗർഭഛിദ്രം നടത്തി ഭ്രൂണാവശിഷ്ടം മാലിന്യപാത്രത്തിൽ ഉപേക്ഷിച്ചു; അന്വേഷണം നടത്തുമെന്ന് കർണാടക സർക്കാർ 

Published : Jun 25, 2022, 09:07 AM ISTUpdated : Jun 25, 2022, 10:28 AM IST
​ഗർഭഛിദ്രം നടത്തി ഭ്രൂണാവശിഷ്ടം മാലിന്യപാത്രത്തിൽ ഉപേക്ഷിച്ചു; അന്വേഷണം നടത്തുമെന്ന് കർണാടക സർക്കാർ 

Synopsis

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ക്യാനിസ്റ്ററിൽ ഏഴ് ഭ്രൂണങ്ങൾ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളിൽ ഭ്രൂണ ലിംഗനിർണയവും കൊലപാതകവും നടന്നതായാണ് സംശയിക്കുന്നത്.

ബെലഗാവി: കർണാടകയിൽ (Karnataka) ഗർഭച്ഛിദ്രം (Foeticide)  ചെയ്യപ്പെട്ട ഏഴ് ഭ്രൂണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച കണ്ടെത്തി. ബെലഗാവി ജില്ലയിലെ മൂഡലഗി ഗ്രാമത്തിലാണ് സംഭവം. മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ബെലഗാവി ജില്ലയിലെ മുദലഗി ടൗണിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ഭ്രൂണാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ക്യാനിസ്റ്ററിൽ ഏഴ് ഭ്രൂണങ്ങൾ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളിൽ ഭ്രൂണ ലിംഗനിർണയവും കൊലപാതകവും നടന്നതായാണ് സംശയിക്കുന്നത്.  ജില്ലാ അധികാരികളെ അറിയിച്ച ശേഷം ഉടൻ തന്നെ ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് അന്വേഷിക്കും- ജില്ലാ ആരോഗ്യ കുടുംബം വെൽഫെയർ ഓഫീസർ ഡോ. മഹേഷ് കോനി പറഞ്ഞു. കണ്ടെത്തിയ ഭ്രൂണങ്ങൾ പരിശോധനയ്ക്കായി ജില്ലാ ഫങ്ഷണൽ സയൻസ് സെന്ററിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ