seven army personnel died : മഞ്ഞുവീഴ്ച: അരുണാചലില്‍ ഏഴ് സൈനികരുടെ മരണം സ്ഥിരീകരിച്ച് സേന

Published : Feb 08, 2022, 06:25 PM ISTUpdated : Feb 08, 2022, 06:44 PM IST
seven army personnel died : മഞ്ഞുവീഴ്ച: അരുണാചലില്‍ ഏഴ് സൈനികരുടെ മരണം സ്ഥിരീകരിച്ച് സേന

Synopsis

തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് സൈന്യം അറിയിച്ചു. ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് ഇവരുടെ മൃതദേഹങ്ങള്‍ എത്തിക്കും. സൈനികരെ ജീവനോടെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സേന അറിയിച്ചു.  

ദില്ലി: കഴിഞ്ഞ  ദിവസം അരുണാചല്‍പ്രദേശില്‍ (ARunachalPradesh) ഹിമപാതത്തില്‍പ്പെട്ട (Avalanche) ഏഴ് സൈനികരുടെയും9 Seven Army personnel died)  മരണം സേന (Indian Army)  സ്ഥിരീകരിച്ചു. ഞായറാഴ്ച പട്രോളിങ്ങിനിടെ കെമങ് മേഖലയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ തെരയുന്നതിനായി എയര്‍ലിഫ്റ്റ് സംവിധാനമടക്കം സജ്ജമാക്കിയെങ്കിലും ആരെയും ജീവനോടെ രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് സൈന്യം അറിയിച്ചു. ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് ഇവരുടെ മൃതദേഹങ്ങള്‍ എത്തിക്കും. സൈനികരെ ജീവനോടെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തിരച്ചില്‍ നിര്‍ത്തി.

സമുദ്രനിരപ്പില്‍ നിന്ന് 14500 അടി ഉയരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 2022ല്‍ സിക്കിമിലും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചിരുന്നു. അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തി ഭാഗങ്ങളില്‍ ഈ മാസം കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടാകുന്നത്. ഇറ്റാനഗറിനടുത്തുള്ള ഡാരിയ ഹില്ലില്‍ 34 വര്‍ഷത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ മഞ്ഞുവീഴ്ചയുണ്ടായി. വെസ്റ്റ് കമെങ് ജില്ലയിലെ രൂപ പട്ടണത്തിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ഞുവീഴ്ചയുണ്ടായെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം