
വഡോദര: ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളികള്‍ അടക്കം ഏഴ് പേര്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസ്സം ഉണ്ടായതാണ് മരണ കാരണം. മരിച്ചവരില്‍ മൂന്ന് പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. നാല് പേര്‍ ശുചീകരണ തൊഴിലാളികളും.
വഡോദരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഫര്‍തികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളിക്ക് മാന്‍ഹോളില്‍ നിന്ന് പുറത്ത് വരാന്‍ കഴിയാതെ വന്നതോടെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam