അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേർ ശ്വാസംമുട്ടി മരിച്ചു

Published : Jun 15, 2019, 04:51 PM ISTUpdated : Jun 15, 2019, 06:24 PM IST
അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേർ ശ്വാസംമുട്ടി മരിച്ചു

Synopsis

അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികൾ തിരിച്ച് വരാത്തതിനെ തുടർന്ന് അവരെ രക്ഷിക്കുന്നതിനായി മാൻഹോളിലേക്ക് ഇറങ്ങിയവരും മരണപ്പെടുകയായിരുന്നു.

വഡോദര: ഹോട്ടലിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിൽ ശനിയാഴ്ച്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അഴുക്കുചാൽ വ‍ൃത്തിയാക്കാൻ ഇറങ്ങിയ ഹോട്ടലിലെ മൂന്ന് ജീവനക്കാർ ഉൾപ്പടെ ഏഴ് പേരാണ്  മരിച്ചത്.

വഡോദരയ്‍ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ഫാര്‍തികുയ്‍ എന്ന ഗ്രാമത്തിലെ ദർശൻ ഹോട്ടലിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികൾ തിരിച്ച് വരാത്തതിനെ തുടർന്ന് അവരെ രക്ഷിക്കുന്നതിനായി മാൻഹോളിലേക്ക് ഇറങ്ങിയവരും മരണപ്പെടുകയായിരുന്നു.

ശ്വാസംമുട്ടിയാണ് എല്ലാവരും മരണപ്പെട്ടതെന്ന് ജില്ലാ കളക്ടര്‍ കിര്‍ സവേരി മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് ​ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഹോട്ടൽ ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം