Latest Videos

ചാര്‍ജിലിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

By Web TeamFirst Published Oct 2, 2022, 1:43 PM IST
Highlights

പുലർച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു...

മുംബൈ : ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു. വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ സാബിർ അൻസാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. സെപ്തംബർ 23 ന് പുലർച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഷോർട്ട് സെർക്യൂട്ട് കാരണമാണ് അപകടമെന്ന് കരുതുന്നു. ലിവിംഗ് റൂമിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. അപകടത്തിൽ മുത്തശ്ശിക്ക് പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ടാണ് സാബിറിന്റെ അമ്മ ഉണർന്നത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബിർ ചുകിത്സയിലിരിക്കെ സെപ്തംബർ 30 ന് മരിക്കുകയായിരുന്നു. 

സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ ഫർണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി. കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായുള്ള സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ബാറ്ററി കൂടുതലായി ചാർജ് ചെയ്തതാണ് അപകട കാരണമെന്ന വാദം കുട്ടിയുടെ പിതാവ് സർഫറാസ് തള്ളി. തന്നോട് മൂന്ന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. 

അതേസമയം രാത്രിയിൽ ബാറ്ററി, മൊബൈഷ ഫോൺ എന്നിവ ചാർജ് ചെയ്യാൻ വെക്കരുതെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. തുറസായ സ്ഥലത്ത് ശ്രദ്ധയോടെ വേണം ചാർജ് ചെയ്യാനെന്നും പൊലീസ് പറഞ്ഞു. 

Read More : ഇ-സ്കൂട്ടർ ഉപയോഗം; നിയമലംഘനങ്ങൾ വർധിക്കുന്നതായി ആർടിഎ

click me!