ഉഷ്ണതരംഗത്തില്‍ ഉരുകിയൊലിച്ച് ദില്ലി; ഏഴ് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍

By Web TeamFirst Published Jul 1, 2021, 1:05 AM IST
Highlights

ദില്ലിയിലും സമീപപ്രദേശങ്ങളിലും അതിതീവ്ര താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദില്ലിയില്‍ മണ്‍സൂണ്‍ എത്തുന്നത് വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
 

ദില്ലി: തലസ്ഥാനമായ ദില്ലിയിലും സമീപപ്രദേശങ്ങളിലും പൊള്ളുന്ന ചൂട്. സാധാരണത്തേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ദില്ലിയില്‍ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്ഗാവില്‍ 44.7 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നു. ദില്ലിയിലും സമീപപ്രദേശങ്ങളിലും അതിതീവ്ര താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദില്ലിയില്‍ മണ്‍സൂണ്‍ എത്തുന്നത് വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഹത്തിലും വര്‍ധനവുണ്ടായി. ബുധനാഴ്ച മാത്രം 6821 മെഗാവാട്ടാണ് ഉപഭോഗം വര്‍ധിച്ചത്. ദില്ലിയില്‍ ഈ മാസം അഞ്ചു തവണ 6314 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗമുണ്ടായെന്ന് വൈദ്യുതി വിതരണക്കമ്പനികള്‍ അറിയിച്ചു. ജൂണില്‍ രാജ്യത്ത് 10 ശതമാനം അധികമഴ ലഭിച്ചപ്പോള്‍ ദില്ലിയില്‍ മണ്‍സൂണ്‍ എത്തുന്നത് വൈകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!