സിഡി വിവാദം കത്തുന്നു, ഫോൺ സംഭാഷണത്തില്‍ യെദ്യൂരപ്പയുടെ അഴിമതിയും

Published : Mar 04, 2021, 07:13 AM ISTUpdated : Mar 04, 2021, 07:32 AM IST
സിഡി വിവാദം കത്തുന്നു, ഫോൺ സംഭാഷണത്തില്‍ യെദ്യൂരപ്പയുടെ അഴിമതിയും

Synopsis

യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്.

ബംഗ്ലൂരു: കർണാടകത്തില്‍ ഉയർന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല. പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്. സർക്കാറിനെതിരെ ഇതും ആയുധമാക്കുകയാണ് പ്രതിപക്ഷം. അതേസമയം കൂറുമാറിയെത്തിയ എംഎല്‍എമാരില്‍ നിർണായക സ്വാധീനമുള്ള രമേശ് ജാർക്കിഹോളിയുടെ അടുത്ത നീക്കത്തിലേക്കാണ് എല്ലാവരുടെയും നോട്ടം.

നേതൃമാറ്റത്തിനായുള്ള വിമത നേതാക്കളുടെ മുറവിളിക്ക് പിന്നാലെ യെദ്യൂരപ്പയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുന്നതാണ് പുതിയ വിവാദങ്ങൾ. പീഡനപരാതിയോടൊപ്പം തെളിവായി നല്‍കിയ യുവതിയുമായുള്ള രമേശ് ജാർക്കിഹോളിയുടെ ഫോൺ സംഭാഷണങ്ങളിലൊന്നിലാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പരാമർശമുള്ളത്. സിദ്ദരാമയ്യ നല്ല മുഖ്യമന്ത്രിയായിരുന്നു, എന്നാല്‍ യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും ജാർക്കിഹോളി യുവതിയോട് പറയുന്നുണ്ട്. 

ഒരുമാസം മാത്രം പഴക്കമുണ്ടെന്ന് കരുതുന്ന ഈ സംഭാഷണങ്ങൾ സർക്കാറിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് ഡികെ ശിവകുമാർ ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്ത്വം വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കർണാടക പിസിസി അധ്യക്ഷന്‍ പറഞ്ഞു. യെദ്യൂരപ്പയ്ക്കെതിരെ നിർണായക തെളിവുകളുള്ള ഒരു സിഡി പുറത്തുവരാനുണ്ടെന്ന് നേരത്തയും ശിവകുമാർ ആരോപിച്ചിരുന്നു.

കർണാടകത്തിലെ ഏറ്റവും വലിയ ജില്ലയായ ബെലഗാവിയില്‍ നിർണായക സ്വാധീനമുള്ള ജാർക്കിഹോളി കുടുംബത്തില്‍നിന്നുള്ള നേതാവാണ് രമേശ് ജാർക്കിഹോളി. ജാർക്കിഹോളിയുടെ അടുത്തനീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.  ഇതിനിടെ വിവാദ സിഡി ആരാണ് നിർമിച്ചതെന്ന് കണ്ടെത്തണമെന്നും, രാഷ്ട്രീയ നേതാക്കളുടെ ഇതിലെ പങ്ക് സിബിഐ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രിയുടെ സഹോദരനും ക‍ർണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയർമാനുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു