'സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും പിന്തുടർന്നു'; മെട്രോയിൽ കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, അന്വേഷണം

Published : May 05, 2024, 11:56 AM ISTUpdated : May 05, 2024, 11:59 AM IST
'സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും പിന്തുടർന്നു'; മെട്രോയിൽ കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, അന്വേഷണം

Synopsis

ദില്ലി മെട്രോയിൽ രാജീവ് ചൗക്ക് സ്‌റ്റേഷനിൽ വെച്ചാണ് ആക്രമണത്തിന് ഇരയായതെന്ന് ആൺകുട്ടി പറയുന്നു. മെട്രോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. രാജീവ് ചൗക്ക് സ്റ്റേഷനിൽ നിന്ന് രാത്രി 8:30-9:30 ന് ഇടയിൽ സമയ്പൂർ ബദ്‌ലിയിലേക്ക് ട്രെയിനിൽ കയറുകയായിരുന്നു. 

ദില്ലി: ദില്ലി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈം​ഗികാതിക്രമം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തനിക്ക് നേരെ ലൈം​ഗികാതിക്രമമുണ്ടായെന്ന് ആൺകുട്ടി തന്നെയാണ് സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചത്. അതേസമയം,  വിഷയം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് അറിയിച്ചു.

ദില്ലി മെട്രോയിൽ രാജീവ് ചൗക്ക് സ്‌റ്റേഷനിൽ വെച്ചാണ് ആക്രമണത്തിന് ഇരയായതെന്ന് ആൺകുട്ടി പറയുന്നു. മെട്രോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. രാജീവ് ചൗക്ക് സ്റ്റേഷനിൽ നിന്ന് രാത്രി 8:30-9:30 ന് ഇടയിൽ സമയ്പൂർ ബദ്‌ലിയിലേക്ക് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ പ്രവേശിച്ചയുടനെ എൻ്റെ താഴ് ഭാ​ഗത്ത് എന്തോ അനുഭവപ്പെട്ടു, പക്ഷേ ഇത് ആരുടെയെങ്കിലും ബാഗാണെന്നോ അല്ലെങ്കിൽ ആരെങ്കിലും തന്നെ തെറ്റിദ്ധരിച്ചെന്നോ ആണെന്നാണ് കരുതിയത്. പക്ഷേ തനിക്ക് തെറ്റിയെന്നും ഭയപ്പെട്ടുവെന്നും കുട്ടി പറയുന്നു. പിന്നീട് കുട്ടി മെട്രോയിൽ നിന്ന് ഇറങ്ങിയെന്നും ഒരു ഗാർഡ് തന്നെ അടുത്ത ട്രെയിനിലേക്ക് കൊണ്ടുപോയെന്നും എന്നാൽ അക്രമി തന്നെ പിന്തുടരുകയായിരുന്നെന്നും കുട്ടി പറയുന്നു. 

സ്റ്റേഷനിൽ എത്തിയ ഉടൻ പുറത്തിറങ്ങിയെങ്കിലും അവനെ കബളിപ്പിക്കാൻ ശ്രമിച്ച് എതിർദിശയിലേക്ക് പോകാൻ ശ്രമിച്ച തന്നെ വഴിയിൽ തടഞ്ഞു നിർത്തി കടന്നു പിടിച്ചെന്നും അവിടെ നിന്ന് വേഗത്തിൽ എസ്കലേറ്ററിൽ കയറിയപ്പോഴും അയാൾ മൂന്നാം തവണയും തന്നെ സ്പർശിച്ചതായും കുട്ടി പറയുന്നു. അതിക്രമത്തിനിടയിൽ അക്രമിയുടെ ചിത്രം പകർത്തിയെന്നും കുട്ടി പറഞ്ഞു. അതേസമയം, വിഷയം അന്വേഷിച്ചു വരികയാണെന്നും കുട്ടിയെ സമീപിക്കാൻ ശ്രമിക്കുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു. 

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം