വിവാഹം കഴിഞ്ഞ് വരന്‍റെ സ്വർണ്ണവും പണവുമായി ഒറ്റ മുങ്ങൽ; കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയിൽ

Published : Sep 11, 2024, 11:21 AM ISTUpdated : Sep 11, 2024, 11:28 AM IST
വിവാഹം കഴിഞ്ഞ് വരന്‍റെ സ്വർണ്ണവും പണവുമായി ഒറ്റ മുങ്ങൽ; കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയിൽ

Synopsis

27കാരിയായ വർഷയാണ് വധു. സംഘത്തിലെ മറ്റ് മൂന്ന് പേർ വർഷയുടെ ബന്ധുക്കളായി അഭിനയിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഇൻഡോർ: വിവാഹ തട്ടിപ്പ് നടത്തി വരന്‍റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. 

വർഷ (27), രേഖ ശർമ (40), ബസന്തി എന്ന സുനിത (45), വിജയ് കതാരിയ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും ഇൻഡോർ സ്വദേശികളാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.

ആസൂത്രിതമായിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 27കാരിയായ വർഷയാണ് സംഘത്തിലെ സ്ഥിരം വധു. സംഘത്തിലെ മറ്റ് മൂന്ന് പേർ വർഷയുടെ ബന്ധുക്കളായി അഭിനയിക്കും. പേര് ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞാണ് വിവാഹം നടത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളായ പുരുഷന്മാരെ വിവാഹം ചെയ്ത് വൈകാതെ വരന്‍റെ പക്കൽ നിന്ന് പണവും സ്വർണവുമായി മുങ്ങിയ കേസിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. 

സമാനമായ വേറെയും തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്നും ചോദ്യം ചെയ്യലിൽ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു. 

പടക്കത്തിന് പൂർണ വിലക്ക്, നിർമിക്കാനോ വിൽക്കാനോ വാങ്ങാനോ പാടില്ല; ദില്ലിയിലെ നിയന്ത്രണം 2025 ജനുവരി 1 വരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ