'ആരുമായും ലയിക്കാനില്ല, ലയിക്കാൻ താത്പര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ'; അഭ്യൂഹം തള്ളി ശരദ് പവാർ

Published : Sep 29, 2026, 10:32 AM IST
Sharad Pawar on NCP Merger

Synopsis

എൻസിപി ലയന അഭ്യൂഹം തള്ളി ശരദ് പവാർ. ആരുമായും ലയിക്കാനില്ലെന്നും ലയിക്കാൻ താത്പര്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്നും മുംബൈയിൽ നടന്ന പരിപാടിയിൽ ശരദ് പവാർ വ്യക്തമാക്കി.

മുംബൈ: എൻസിപി ലയന അഭ്യൂഹം തള്ളി ശരദ് പവാർ. എൻസിപി ആരുമായും ലയിക്കാനില്ലെന്നും ലയിക്കാൻ താത്പര്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്നും എൻസിപി ശരദ് പവാർ (എസ്പി) വിഭാഗം അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. എൻസിപി അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവും ഒന്നിച്ച് എൻഡിഎയിലെത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ശരദ് പവാറിൻ്റെ പ്രതികരണം. കോണ്‍ഗ്രസും ശിവസേന ഉദ്ദവ് പക്ഷവുമുള്ള മഹാവികാസ് അഘാഡിയുടെ ഭാഗമാണ് എൻസിപി (എസ്പി).

"നമ്മൾ എങ്ങോട്ടും പോകുന്നില്ല. നമ്മൾ ആരുടെയും കൂടെ പോകുകയുമില്ല. നിനക്ക് വരണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വാ"- ശരദ് പവാർ പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിന്റെ രാഷ്ട്രീയ ദിശാബോധത്തെക്കുറിച്ച് അണികൾക്കിടയിൽ യാതൊരുവിധ ആശയക്കുഴപ്പവും ഉണ്ടാകരുതെന്നും പവാർ വ്യക്തമാക്കി. ശരദ് പവാറിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെയും പ്രതികരണം നടത്തി. മറ്റേ വിഭാഗം എൻസിപിയിൽ ലയിച്ചാൽ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ലയനം സാധ്യമാകൂ എന്ന് പവാർ വ്യക്തമാക്കിയതായി ശശികാന്ത് ഷിൻഡെ ചൂണ്ടിക്കാട്ടി. ഇതുവരെ ലയന ശുപാർശയൊന്നും പാർട്ടിയുടെ മുമ്പാകെ എത്തിയിട്ടില്ലെന്ന് എൻസിപി വക്താവ് സൂരജ് ചവാൻ പറഞ്ഞു.

2023ൽ അജിത് പവാറിൻ്റെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിട്ട് എൻഡിഎയുടെ ഭാഗമായതോടെ ആണ് എൻസിപി പിളർന്ന് ശരദ് പവാർ - അജിത് പവാർ വിഭാഗങ്ങൾ രൂപപ്പെട്ടത്. പിന്നീട്, അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻസിപിയായി തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം ലഭിക്കുകയും ചെയ്തു. ശരദ് പവാർ വിഭാഗത്തെ എൻസിപി (എസ്പി) വിഭാഗമായും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യൻ മഴക്കെടുതി: ഇതുവരെ 62 പേർ മരിച്ചതായി റിപ്പോർട്ട്, 46ലേറെ ആളുകൾക്ക് പരിക്കേറ്റു, സ്കൂളുകൾക്ക് അവധി തുടരുന്നു
'ബീച്ച് കണ്ടാലേ മൂഡ് വരൂ, ശ്ശേ... ആ മൂഡല്ല'; വിവാദമായി വിജയ്ക്കെതിരായ ഉദയനിധിയുടെ പരാമർശം; വനിതാ സ്ഥാനാർഥിയുടെ മുഖഭാവങ്ങളും ചർച്ച