'ആര്‍എസ്‌എസിനെ കണ്ടുപഠിക്കൂ'; എന്‍സിപി പ്രവര്‍ത്തകരോട്‌ ശരദ്‌ പവാര്‍

By Web TeamFirst Published Jun 7, 2019, 9:51 AM IST
Highlights

തെരഞ്ഞെടുപ്പ്‌ വിജയം നേടാന്‍ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന്‌ അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട്‌ നിര്‍ദേശിച്ചു

മുംബൈ: ആര്‍എസ്‌എസിനെ പുകഴ്‌ത്തി എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍. തെരഞ്ഞെടുപ്പ്‌ വിജയം നേടാന്‍ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന്‌ അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട്‌ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മാത്രം ജനങ്ങളെ സമീപിച്ചതാണ്‌ എന്‍സിപിയുടെ പരാജയത്തിന്‌ കാരണമായതെന്നും ശരദ്‌ പവാര്‍ അഭിപ്രായപ്പെട്ടു.

"ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത്‌ നിങ്ങള്‍ കണ്ടുപഠിക്കണം. അവര്‍ അഞ്ച്‌ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ പിന്നീട്‌ വീണ്ടുമെത്തി ആ ഒരു വീട്ടിലെ അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന്‌ ആര്‍എസ്‌എസുകാര്‍ക്ക്‌ നന്നായി അറിയാം." പാര്‍ട്ടിപ്രവര്‍ത്തകരോട്‌ ശരദ്‌ പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തെത്തി. ഇന്ന്‌ മുതല്‍ വീടുകള്‍ തോറും കയറി വോട്ടര്‍മാരെ നേരില്‍ക്കാണണം. അങ്ങനെ ചെയ്‌താല്‍ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മാത്രമേ തങ്ങളെ ഓര്‍മ്മവരികയുള്ളോ എന്ന വോട്ടര്‍മാരുടെ പരാതിയും ഇല്ലാതാകുമെന്നും ശരദ്‌ പവാര്‍ അഭിപ്രായപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. നാല്‌ മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കും.
 

click me!