പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു, സംഭവം മഹാരാഷ്ട്രയിൽ -വീഡിയോ

Published : Feb 15, 2024, 12:23 AM ISTUpdated : Feb 15, 2024, 12:28 AM IST
പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു, സംഭവം മഹാരാഷ്ട്രയിൽ -വീഡിയോ

Synopsis

പുഴയിൽ നിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ കാലിന്റെ മുക്കാൽ ഭാ​ഗവും സ്രാവ് കടിച്ചെടുത്തു. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ വിക്കി ഗൗരി എന്ന യുവാവിനെയാണ് സ്രാവ് ആക്രമിച്ചത്.  ആക്രമണത്തിൽ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഇടതു മുട്ടിന് താഴോട്ടുള്ള ഭാഗം സ്രാവ് കടിച്ചെടുത്തു. ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി.

 

 

 

 

പുഴയിൽ നിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. സംഭവത്തിന് ശേഷം പ്രദേശവാസികൾ ഭീതിയിലാണ്. ഒരു സ്രാവിനെ നാട്ടുകാർ കൊന്ന് കയറിൽ കെട്ടിത്തൂക്കിയ വിഡിയോയും പുറത്തുവന്നു. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം